ആഗോള വൈദീക സമ്മേളനം സമാപിച്ചു


പരുമല : സ്വഭാവശുദ്ധികൊണ്ടും സഹനം കൊണ്ടും ജനത്തെ നയിക്കേണ്ടവരാണ് വൈദീകര്‍ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ബോധിപ്പിച്ചു. പരുമലയില്‍ നടന്ന ആഗോള വൈദീക സംഗമം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, സഭയുടെ അസ്ഥിത്വവും സ്വത്തവും നിലനിര്‍ത്തുന്ന അടിസ്ഥാന ശിലകളാണ് വൈദീകര്‍. വെല്ലുവിളികള്‍ നേരിടുന്ന ന്യൂനപക്ഷ സമൂഹമാണ് സഭ. യുവതലമുറയെ വഴിതെറ്റാതെ നയിക്കണം. ലോകനന്മയ്ക്ക് വേണ്ടി പൗരോഹിത്യത്തിന്റെ ധര്‍മ്മം വൈദീകര്‍ നിര്‍വ്വഹിക്കണം. പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ആധ്യക്ഷം വഹിച്ചു. ഫാ. ഡോ. കെ. എം ജോര്‍ജ്ജ്, ഫാ. ഡോ. ഓ. തോമസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു. സഭാ ഗുരുരത്‌നം പദവി ലഭിച്ച ഫാ. ടി. ജെ. ജോഷ്വായെ ആദരിച്ചു. അലക്‌സിന്‍ ജോര്‍ജ്ജ്, സഖറിയാ മാര്‍ അന്തോനിയോസ്, ഗീവറുഗീസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ദിവന്നാസിയോസ്, ഫാ സജി അമയില്‍, ഫാ എം സി കുറിയാക്കോസ്, ഫാ ചെറിയാന്‍ ടി സാമുവേല്‍, ഫാ സ്റ്റീഫന്‍ വറുഗീസ് ഫാ കെ എ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *