ഷാർജാ യുവജനപ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസുകള്‍ സംഘടിപ്പിച്ചു


ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം കുസൃതികൂട്ടം സംഘടിപ്പിച്ചു. ഇടവക വികാരി ഫാദർ ജോൺ കെ ജേക്കബ് ഉദ്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി വിവിധ ക്ലാസ്സുകളും നാടൻ കളികളും സംഘടിപ്പിച്ചു . മാതാപിതാക്കൾക്കായി ഡോ. ഷാജു ജോർജ്  നടത്തി . സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ സ്നേഹ സാഹോദര്യ ജ്വാലയിൽ ഇടവക ട്രസ്റ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഇടവക  സഹവികാരി ഫാദർ ജോജി കുര്യൻ തോമസ് ,  ഇടവക സെക്രട്ടറി ബിനു മാത്യു, സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ യൂണിറ്റ് സെക്രട്ടറി   പ്രസാദ് വർഗീസ്. കൺവീനർ ലിനു  വർഗീസ്    എന്നിവർ പ്രസംഗിച്ചു . അഡ്വ.വിവേക് വർഗീസ്, വിനു തങ്കച്ചൻ, ജസ്റ്റിൻ തോമസ് ,ഷൈജു രാജൻ. ജാസിൻ  രാജു, പ്രീതി ജോബിൻ  എന്നിവർ നേതൃത്വം നൽകി. 

 
ശനിയാഴ്ച  രാവിലെ മുതൽ സൺഡേ സ്‌കൂളിന്റെയും എം. ജി. ഓ. സി. എസ് എമ്മിന്റെയും ആഭിമുഖ്യത്തിൽ  12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കായി നടത്തിയ  ടീനേജർസ് ക്യാമ്പ് ഇടുക്കി സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. മഹേഷ് പോൾ ഉദ്‌ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ ജോൺ കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോജി കുര്യൻ തോമസ്,  പ്രമോദ് ജോർജ്, അമാൻ ഇക്ബാൽ ഇബ്രാഹിം, ഷൈനി തരുൺ എന്നിവർ ക്ലാസ് എടുത്തു. യൂത്ത്‌  ഫെല്ലോഷിപ്പ്  ഷാർജ ഗാനപരിശീലനം നടത്തി. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സാമുവേൽ മത്തായി, കൺവീനർ പിങ്കി  മാത്യു, അലക്സ് വർഗീസ്, സുബി ചാക്കോ, വർഗീസ് ജേക്കബ്, തരുൺ ഉമ്മൻ, രേഖ ബിജു, തോമസ് ജോർജ് എന്നിവർ   നേതൃത്വം നൽകി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *