സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2017-ന്റെ കൂപ്പൺ പ്രകാശനം ചെയ്തു


കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2017 റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവകവികാരി റവ. ഫാ. ജേക്കബ്‌ തോമസ്‌ നിർവ്വഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവിൽപ്പന, ഇടവകാംഗം തോമസ്‌ മാത്യുവിനു നൽകികൊണ്ട്‌ സഹവികാരി റവ. ഫാ. ജിജു ജോർജ്ജ്‌ നിർവ്വഹിച്ചു. സെപ്റ്റംബർ 1, വെള്ളിയാഴ്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വിശുദ്ധ സമൂഹബലിക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക ട്രഷറാർ അജിഷ്‌ തോമസ്‌, സെക്രട്ടറി എബ്രഹാം അലക്സ്‌, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജോയിന്റ്‌ ജനറൽ – കൺവീനർ ജെറി ജോൺ കോശി, ഫിനാൻസ്‌ – കൺവീനർ ജേക്കബ്‌ വി. ജോബ്‌, കൂപ്പൺ-കൺവീനർ നിക്സൺ തോമസ്‌, സ്പോൺസർഷിപ്പ്‌ – കൺവീനർ നവീൻ തോമസ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നവംബർ 3-നു അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂളിൽ വെച്ചു രാവിലെ 8.00-മുതൽ നടക്കുന്ന പെരുന്നാളാഘോഷങ്ങൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ-കോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്ന്‌ സംഘാടക സമിതി അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *