കുവൈറ്റ് സിറ്റി. സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു


കുവൈറ്റ് സിറ്റി : സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. കൂപ്പൺ പ്രകാശനം, ഇടവക വികാരി റവ. ഫാ. സഞ്ജു ജോൺ നിർവഹിച്ചു. ഇടവക ട്രസ്റ്റി സ്റ്റീഫൻ തോമസ്, സെക്രട്ടറി ബിനു തോമസ് എന്നിവർക്കൊപ്പം കൂപ്പൺ കമ്മറ്റിക്ക് വേണ്ടി അലക്സ് ജോർജ്, വി. ടി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.  നവംബർ 17 ന് അബ്ബാസിയ ഇന്റർഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ, സെന്റ് സ്റ്റീഫൻസ് ഹാർവെസ്റ് ഫെസ്റ്റിവൽ വിവിധ കലാപരിപാടികളോട് കൂടി അരങ്ങേറും. പൊതുസമ്മേളനം, ഗാനമേള, തനതു നാടൻ രുചികളോട് കൂടിയ തട്ടുകട, കേരള-ഉത്തരേന്ത്യൻ വിഭവങ്ങളോട് കൂടിയ, ഫുഡ് സ്റ്റാളുകൾ എന്നിവയും ഉണ്ടാകും. ഇടവക മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ ഹാർവെസ്റ് ഫെസ്റ്റിവലിന് വേണ്ടി പ്രവർത്തിക്കുന്നു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *