ആത്മഹത്യാ പ്രതിരോധ ദിനാചരണ സമ്മേളനം പരി. കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു


കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനവശാക്തീകരണ വിഭാഗം സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ ദിനാചരണ സമ്മേളനം പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഭരണം അവസാനിച്ചിട്ടും ഇപ്പോളും കൊളോണിയല്‍ ശൈലിയാണു രാജ്യത്തെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള കേരളീയര്‍ക്കിടയില്‍ ആത്മഹത്യാ ഏറുന്നതിന്റെ കാരണവും പരിഹാരവും കണ്ടെത്തേണ്ടതുണ്ട് എന്ന് ഇറോം ശര്‍മ്മിള പറഞ്ഞു. ചടങ്ങിൻ്റെ മുഖ്യാതിഥിയായിരുന്നു ഇറോം ശര്‍മ്മിള. മാനവശാക്തീകരണ വിഭാഗം പ്രസിഡന്റ് അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. പരി. സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ ആത്മഹത്യാ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. ബെന്യാമിന്‍, മാനവശാക്തീകരണ വിഭാഗം സെക്രട്ടറി ഫാ. പി.എ ഫിലിപ്പ്, വിപാസനാ ഡയറക്റ്റര്‍ ഡോ. സിബി തരകന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത ആത്മഹത്യാ വിരുദ്ധ സന്ദേശ ഹ്രസ്വ ചിത്രം ‘ടാഗ് ‘ ആദ്യ പ്രദര്‍ശനവും നടന്നു

Comments

comments

Share This Post

Post Comment