സുപ്രിം കോടതി വിധി വിശദീകരണ മീറ്റിംഗ് കായംകുളം കാദീശാ പള്ളിയിൽ


കായംകുളം : ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം സംഘടിപ്പിച്ച സുപ്രീം കോടതി വിധി സംബന്ധിച്ച വിശദീകരണ സമ്മേളനം കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. മലങ്കര സഭയുടെ സത്വം ബലികഴിച്ചുള്ള ഒരു ധാരണയ്ക്കും തയ്യാറല്ല. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നതാണു സഭയുടെ ആവശ്യം. അതിനെതിരായ ഒരു നീക്കത്തെയും സഭ പിന്തുണയ്ക്കില്ലെന്നു അഭി. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി.  പരുമല സെമിനാരി കൗൺസിൽ അംഗം ഫാ. ജോൺസ് ഈപ്പൻ ഭക്തി പ്രമേയം അവതരിപ്പിച്ചു.  ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ്, ഫാ. ഡി. ഗീവർഗീസ്, ഫാ. ജേക്കബ് ജോൺ, ഫാ. സോനു വർഗീസ്, ഫാ. കെ. എം. വർഗീസ് കളീയ്ക്കൽ, ജോൺ കെ. മാത്യു, സൈമൺ വർഗീസ് കൊമ്പശേരിൽ, റോണി വർഗീസ് കരിപ്പുഴ, ഉമ്മൻ ജോൺ, ഫാ. വി. എം. മത്തായി വിലനിലം, ഫാ. നൈനാൻ ഉമ്മൻ, സജി പട്ടാരേത്ത്, രാജൻ തെക്കേവിള,  ഫാ. കെ. കെ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *