ഓസ്ട്രേലിയ അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇടവക പുതുവഴിയിൽ 


അഡലൈഡ് :
സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിക്ക് പുതിയ വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമനസ്സ് കൊണ്ട് നിയമിച്ചു. 2007 മുതൽ മെൽബണിൽ നിന്നും വൈദികർ എത്തി ആരാധനക്ക് നേതൃത്വം നൽകുകയും ആത്മീയ ആവശ്യങ്ങൾ നിർവഹിക്കുകയും ചെയ്ത് വികാരിമാരായി പ്രവർത്തിച്ചു വരികയായിരുന്നു. മുഴുവൻ സമയ വികാരി ആയി സെപ്റ്റംബർ മാസം 8-ന് രാവിലെ അഡലൈഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന വികാരി റവ. ഫാ. അനിഷ് കെ. സാമിന്  ഇടവക ജനങ്ങൾ ഊഷ്‌മളമായ സ്വീകരണം നൽകി. സെപ്റ്റംബർ മാസം 9-ന് രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു. ഇടവകയുടെ ഓണാഘാഷ പരിപാടികൾ അന്നേ ദിവസം ആഘോഷപൂർവ്വം നടത്തപ്പെട്ടു. കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം, ഓണസദ്യ എന്നിവ നടത്തപ്പെട്ടു. കൈക്കാരൻ ശ്രീ. ബിജു കുറിയാക്കോസ്, സെക്രട്ടറി ശ്രീ. ജോഷി ആൻഡ്രൂസ്, ഓണപ്രോഗ്രാം കൺവീനർ ശ്രീമതി ജിജി തോമസ് എന്നിവർ നേതൃത്വം നൽകി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *