ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര യുവജനവാരം സമാപിച്ചു


കറുകച്ചാല്‍ : നട്ടെല്ലുള്ള യുവതലമുറ കാലഘട്ടത്തിന്റെ അനിവാര്യതയെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര യുവജനവാര സമാപനം മാര്‍ ഒസ്താത്തിയോസ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്‍, ഡോ. എന്‍. ജയരാജ് എം. എല്‍. എ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാര്‍, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ്സ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്‍, ജനറല്‍ സെക്രട്ടറി ഫാ. അജി കെ തോമസ്, ട്രഷറര്‍ ജോജി പി തോമസ്, ഭദ്രാസന വൈസ്സ് പ്രസിഡന്റ് ബിജോഷ് തോമസ്, ഭദ്രാസന സെക്രട്ടറി മത്തായി ടി വര്‍ഗ്ഗീസ്, സുനില്‍ കെ ഈശോ, മാത്തുള്ള ചാക്കോ, എന്‍. എ അനില്‍ മോന്‍, തോമസ് കോശി, സന്തോഷ് വര്‍ഗീസ്, അഭിലാഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി സാമൂഹിക തിന്മകള്‍ക്കെതിരെ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നയിച്ച അതിജീവന പദയാത്ര പനയംപാല സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്ന് ആരംഭിച്ച് കറുകച്ചാലില്‍ സമാപിച്ചു.

Comments

comments

Share This Post

Post Comment