യുവജനതയുടെ ശക്തിയും ഭാവനയും സാമൂഹ നന്മയ്ക്കായി ഉപയോഗിക്കപ്പെടണം – അഡ്വ. ജോര്‍ജ്ജ് കുര്യന്‍


ഹൗസ്ഖാസ് : രാജ്യത്തിന്റെ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ആണ് എന്ന വസ്തുത നിലനില്ക്കുമ്പോള്‍ ഈ രാജ്യത്തിന്‍ര പുരോഗതിക്കായി ഈ യുവാക്കളുടെ ശക്തിയും ബുദ്ധിയും കഴിവും സമൂഹനന്മക്കായി ഉപയോഗിക്കണമെന്ന് ദേശിയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ജോര്‍ജ്ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. 2017 സെപ്റ്റംബര്‍ 10ാം തീയതി രാവിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച യുവജനവാരസമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. സമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. യുവസമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവര്‍ത്തനങ്ങല്‍ക്കും ആത്മഹത്യാപ്രേരണകള്‍ക്കുമെതിരെയുള്ള യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ഒരു ഹൃസ്വനാടകവും സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥിപ്രസ്ഥാന പ്രവര്‍ത്തകരുടെ നൃത്തവും മര്‍ത്തമറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ സമകാലീനസംഭവങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരവും സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.

Comments

comments

Share This Post

Post Comment