കെ. എസ്. ആര്‍. ടി. സി. ജീവനക്കാര്‍ മാതൃകയായി


പരുമല : തന്നെക്കാളധികം മറ്റുള്ളവരെ സ്‌നേഹിച്ച് മാനവികതയുടെ മഹാസന്ദേശം സ്വജീവിതത്തിലൂടെ ലോകത്തിനു നല്‍കിയ പരിശുദ്ധ പരുമല തിരുമേനിയുടെ മണ്ണില്‍നിന്ന് നല്ല മാതൃകയുടെ സന്ദേശവുമായി കെ.എസ്. ആര്‍.ടി.സി. ജീവനക്കാര്‍. പരുമലയില്‍ നിന്നും എറണാകുളത്തേക്കുള്ള ബസിലെ ജീവനക്കാര്‍ക്കാണ് ഏകദേശം ഒരുപവനിലധികം തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്‌ലെറ്റ് പരുമല സെമിനാരിയുടെ പരിസരത്തുനിന്ന് ലഭിച്ചത്. ബ്രേസ്‌ലെറ്റ് കിട്ടിയ ഉടന്‍തന്നെ പരുമല സെമിനാരി ഓഫീസിലെത്തി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസിനെ ഏല്‍പിക്കുകയായിരുന്നു. ബ്രേസ്‌ലെറ്റ് തിരികെ നല്‍കുവാന്‍ കാണിച്ച ജീവനക്കാരുടെ സന്മനസ്സിനെ അച്ചന്‍ അഭിനന്ദിക്കുകയും നന്മയുടെ വെളിച്ചം കെട്ടുപോകുന്ന പുതിയ കാലത്ത് നന്മയുടെ സന്ദേശവാഹകരായി തീരട്ടെ എന്നും ആശംസിക്കുകയും ചെയ്തു. ബ്രേസ്‌ലെറ്റിന്റെ യഥാര്‍ത്ഥ ഉടമസ്ഥർക്ക് തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *