അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ചുമതലയേറ്റു

മാവേലിക്കര : അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റു. രാവിലെ പരുമല സെമിനാരിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചതിന് ശേഷം ശേഷം 9 മണിയ്ക്ക് മാവേലിക്കര തെയോഭവന്‍ അരമനയില്‍ എത്തിയ അഭി. മെത്രാപ്പോലീത്തായെ  ഭദ്രാസന സെക്രട്ടറി റവ. ഫാ. എബി ഫിലിപ്പ്, ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ വൈദീകരും ചേര്‍ന്ന് അഭി. തിരുമേനിയെ സ്വീകരിച്ചു. അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ കബറിടത്തിലെ ധൂപപ്രാര്‍ത്ഥനയെ തുടര്‍ന്ന് കൂടിയ സമ്മേളനത്തില്‍ അഭി. മെത്രാപ്പോലീത്താ പ്രസംഗിച്ചു.

More Photos

 

Comments

comments

Share This Post

Post Comment