കോലഞ്ചേരി : വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പള്ളിയില്‍ നിന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വെണ്ണിക്കുളത്ത് വെച്ചാണ് ഫാ. വിജുവിനെ ആക്രമിച്ചത്. കമ്പി വടി വെച്ച് തലയ്ക്കടിക്കുകയും കല്ലുകൊണ്ട് എറിയുകയും ചെയ്തു. സമീപത്തുള്ള വീട്ടിലേയ്ക്ക് ഓടിക്കേറിയാണ് രക്ഷപെട്ടതെന്ന് കേലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫാ. വിജു ഏലിയാസ് പറഞ്ഞു. സുപ്രീം കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിച്ചിരുന്നു. ആക്രമണത്തിലൂടെ ഭയപ്പെടുത്തി വിധിയെ മറികടക്കാമെന്ന വിഘടിത വിഭാഗത്തിന്റെ നീക്കം വിലപ്പോകില്ലെന്ന് സഭാ വിശ്വാസികള്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്ന് യുവജനപ്രസ്ഥാനം ആവശ്യപ്പെട്ടു.