
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ കുവൈറ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മേഴ്സി ഫെലോഷിപ്പിന്റെയും പരുമല സെന്റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാന്‍സര്‍ സംരക്ഷണ കേന്ദ്രത്തിന്റെയും അഖില മലങ്കര മര്‍ത്തമറിയം സമാജത്തിന്റെയും സഹകരണത്തോടെ ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും റാന്നി, സെന്റ് തോമസ് അരമനയില്‍ നടന്നു. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിലയ്ക്കല്‍ ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്ത്, ജനറല്‍ സെക്രട്ടറി ശ്രീമതി ശോശാമ്മ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.