യുവജനങ്ങള്‍ സത്യത്തെ പിന്തുടരുന്നവരാകണം : മന്ത്രി മാത്യു ടി. തോമസ്

പരുമല : നിലനില്‍ക്കുന്ന സമൂഹത്തിലെ പ്രശ്‌നങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് ദൈവം കാണിച്ചുതരുന്ന സത്യത്തെ പിന്തുടരുന്നവരാകണം യുവാക്കളെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 81ാം മത് വാര്‍ഷിക സമ്മേളനം പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം അന്വേഷിക്കുകയും ഉള്‍ക്കൊള്ളുകയും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്ന തീര്‍ത്ഥാടനവീഥികളിലേക്ക് ഈ സമ്മേളനം ഏവരെയും നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മലങ്കര സഭയുടെ യുവജനങ്ങള്‍ അവരുടെ കര്‍മ്മപഥങ്ങളെ തീര്‍ത്ഥാടനവഴികളാക്കി രൂപപ്പെടുത്തുവാന്‍ ഈ സമ്മേളനം മുഖാന്തിരമാകട്ടെയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആശംസാ സന്ദേശത്തിലൂടെ അറിയിച്ചു. ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര സ്വാഗതം ആശംസിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യത വഹിച്ചു. പ്രസ്ഥാനം മുന്‍ പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ്, യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.അജി കെ. തോമസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, യുവജനപ്രസ്ഥാനം മുന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. പി. വൈ. ജെസ്സന്‍, പരുമല ആശുപത്രി സി. ഇ. ഒ. ഫാ. എം. സി. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഫറന്‍സ് ഞായറാഴ്ച സമാപിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *