വിശുദ്ധിയുടെ ആദ്ധ്യാത്മികത ജാതിഭേതമന്യ മനുഷ്യസമൂഹത്തിന് പകര്‍ന്ന പരുമല തിരുമേനിയുടെ ജീവിതം മാതൃകാപരം : പരി. കാതോലിക്കാ ബാവാ


പരുമല : വിശുദ്ധിയുടെ ആദ്ധ്യാത്മികത ജാതിഭേതമന്യ മനുഷ്യസമൂഹത്തിന് പകര്‍ന്ന പരുമല തിരുമേനിയുടെ ജീവിതം മാതൃകാപരമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. പരി. പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപന സപ്തതിയോടനുബന്ധിച്ചുള്ള ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരി. പരുമല തിരുമേനിയുടെ ആദ്യകാലവസതിയായ അഴിപ്പുരയില്‍ നടന്ന സമ്മേളത്തില്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്‌നം ജ്ഞാനതപസി മുഖ്യ പ്രഭാഷണം നടത്തി. സന്യാസത്തിന് മതമില്ലാ, സന്യാസത്തില്‍ കൂടെ കടന്ന് പോകുന്ന എല്ലാവരും ഭാരതീയ സന്യാസിമാരാണ്. പരി. പരുമല തിരുമേനി പൗരസ്ത്യവും ഭാരതീയവുമായ സന്യാസ പാരമ്പര്യത്തെ സമന്വയിപ്പിച്ച മഹത്‌വ്യക്തിത്വമാണെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസി പറഞ്ഞു. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി കുര്യാക്കോസ്, എന്നിവര്‍ പ്രസംഗിച്ചു. 2017 ഒക്ടോബര്‍ 6ന് 4മണിയ്ക്ക് സെന്റ് പോള്‍സ് മിഷന്‍ സെന്റര്‍ പ്രന്‍സിപ്പല്‍ റവ .ഡോ. കെ എല്‍ മാത്യൂ വൈദ്യന്‍ കോര്‍ – എപ്പിസ്‌കോപ്പാ പ്രഭാഷണം നടത്തും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *