അനീതിയുടെ കാര്‍മ്മേഘങ്ങള്‍ക്ക് നീതി സുര്യനെ മറയ്ക്കാനാകില്ല : പരി.കാതോലിക്കാ ബാവാ 


പരുമല : അനീതിയുടെ കാര്‍മ്മേഘങ്ങള്‍ക്ക് നീതി സുര്യനെ മറയ്ക്കാനാകില്ല എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്ഥാപിച്ചു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 81-ാമത് രാജ്യാന്തര വാര്‍ഷിക സമാപന സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിതാക്കന്മാരുടെ പാതയില്‍ തീഷ്ണതയോടെ മുന്നേറുന്ന യുവതലമുറയാണ് നാളെയുടെ പ്രതീക്ഷയെന്ന് പരി.ബാവാ അഭിപ്രായപ്പെട്ടു. കേന്ദ്ര പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജേക്കബ് കുര്യന്‍ ധ്യാനം നയിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി കുര്യാക്കോസ്, യുവജനപ്രസ്ഥാന കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.അജി കെ തോമസ്, ട്രഷറാര്‍ ജോജി പി തോമസ്, ജനറല്‍ കണ്‍വീനര്‍ മത്തായി റ്റി വര്‍ഗ്ഗീസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിജോഷ് തോമസ്, സജി മാമ്പ്രക്കുഴി, ഭദ്രാസന ട്രഷറര്‍ അനൂപ് വര്‍ഗ്ഗീസ്, ജോ ഇലഞ്ഞിമൂട്ടില്‍, വിനോദ് ഫിലിപ്പ്, മാത്തുള്ള ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറാം, ഫാ.ഡോ.റെജി മാത്യൂ,അനീഷ് മോഹന്‍,ഫാ. സഖറിയാ നൈനാന്‍, ഫാ.വര്‍ഗ്ഗീസ് ലാല്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ നയിച്ചു. കേന്ദ്ര സെക്രട്ടറിമാരായ സിബിന്‍ തേവേലിക്കര, ബിജു കെ വൈ, ഷിജോ മാത്യൂ, ഡാനി ചാക്കോ, ജിഷാ മറിയം എല്‍വിന്‍, ജോബിന്‍ കെ ജോര്‍ജ്ജ്, ജെബിന്‍ വര്‍ഗ്ഗീസ്, അനില്‍ ഇ.റ്റി.സി, തോമസ് ജോര്‍ജ്ജ്, പ്രവീണ്‍ ജേക്കബ്, അനില്‍മോന്‍ എന്‍.എ, സുമാ ജോര്‍ജ്ജ്, അനു വര്‍ഗ്ഗീസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *