പഴഞ്ഞി പള്ളി പെരുന്നാള്‍ സമാപിച്ചു


പഴഞ്ഞി : യെല്‍ദോ മാര്‍ ബസേലിയോസ് പിതവിന്റെ അനുഗ്രഹം തേടിയെത്തിയ പതിനായിരങ്ങള്‍ പള്ളിയിലെ നേര്‍ച്ച സദ്യയുമായി മടങ്ങിയതോടെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ രണ്ടു ദിവസത്തെ പെരുന്നാള്‍ സമാപിച്ചു. ഇന്നലെ വി. കുര്‍ബ്ബാനയ്ക്ക് പരി. ബസോലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വവും അഭി. തിരുമേനിമാരുടെ സഹകാര്‍മ്മികത്വവും വഹിച്ചു പെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തി സംഘടടനകള്‍ മാതൃകയായി. ഹൈസ്‌കൂളിന് സമീപം യങ്‌സ് പെരുന്നാള്‍ കമ്മറ്റിയുടെ ജീവകാരുണ്യ സദസ് മന്ത്രി ഏ. സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കെ സദനന്ദന്‍ അധഅയക്ഷത വഹിച്ചു.16 പേര്‍ക്കു വീതം വീല്‍ ചെയറും ചികിത്സ സഹായവും പഠനസഹായവും 300 പേര്‍ക്ക് അരിയും വിതരണം ചെയ്തു. ഹൈസ്‌കുളിന് സമീപം ഗോഡ്‌സ് ഓണ്‍ ക്രിയേഷന്റെ നേതൃത്വത്തില്‍ 1300 പേര്‍ക്ക് അരി വിതരണം ചെയ്യുകയും 20 പേര്‍ക്ക് ചികിത്സാസഹായം നല്‍കുകയും ചെയ്തു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *