സെൻ്റ്. ഗ്രിഗോറിയോസ് ചാരിറ്റബള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആഞ്ചലിനു കേരള ക്ലബ്‌ അവാര്‍ഡ്‌ 2017

സെൻ്റ്. ഗ്രിഗോറിയോസ് ചാരിറ്റബള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡല്‍ഹിയിലെ രോഹിണി, വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആഞ്ചലിനു കേരള ക്ലബ് അവാര്‍ഡ് 2017 സമ്മാനിച്ചു. 30/9/17 ശനിയാഴ്ച ഡല്‍ഹിയിലെ, കോണാട്ട് പ്ലേസിലുള്ള കേരള ക്ലബ്ബില്‍ വെച്ചു നടന്ന ഒരു ചടങ്ങില്‍വെച്ച് ആഞ്ചലിനെ പ്രതിനിധീകരിച്ച് ആഞ്ചല്‍ ഡയറക്ടര്‍ ഫാ. അജു അബ്രഹാം, മുഖ്യ അതിഥി വി. അബ്രഹാം, ഡല്‍ഹി ഗവണ്മെന്റ് മുന്‍ സംസ്‌കാരിക സെക്രട്ടറിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. കേരള ക്ലബ്ബിന്റെ സ്ഥാപക പ്രസിഡൻ്റ് വി. പി. മേനോന്റെ നൂറ്റിഇരുപത്തിനാലാം ജന്മദിനദിനത്തോടനുബന്ധിച്ചുള്ള വി.പി. മേനോന്‍ മെമ്മോറിയല്‍ ലെക്ചര്‍ 2017 – ഇന്ത്യയും, സമകാലീന അന്തര്‍ദേശീയ ക്രമവും, എന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ഏറ്റവും ആദ്യം സ്ഥാപിതമായ മലയാളി കൂട്ടായ്മ ആണ്, 1939ല്‍ നിലവില്‍വന്ന കേരള ക്ലബ്. രോഹിണി സെൻ്റ്. ബേസില്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടങ്ങിയ ആഞ്ചല്‍, ചുരുങ്ങിയ കാലയളവിന്നുള്ളില്‍, ഡല്‍ഹിയിലെ വിഭിന്നശേഷിയുള്ള കുട്ടികളുടെയിടയില്‍ കാര്യമായ മാറ്റം വരുത്തുവാന്‍ കഴിഞ്ഞെന്നു അവാര്‍ഡ്ദാന കമ്മിറ്റി വിലയിരുത്തി. തികച്ചും സൗജന്യമായി വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠന- പുനരധിവാസം നടത്തുന്ന ആഞ്ചലിന്റെ പ്രവര്‍ത്തി ശ്ലാഘനീയമാണെന്ന്, കമ്മിറ്റി പ്രഖ്യാപിച്ചു. എല്ലാ ഭാഗങ്ങളില്‍ നിന്നും കിട്ടുന്ന പ്രോത്സാഹനങ്ങള്‍, ഇനിയും കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുന്നുവെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ ഫാ. അജു അബ്രഹാം, പറഞ്ഞു. ചടങ്ങില്‍, പ്രശസ്ത സാഹിത്യകാരനായ പ്രൊഫസര്‍ ഓംചേരി എന്‍. എന്‍. പിള്ള, പ്രൊഫസര്‍ എ. കെ. രാമകൃഷ്ണന്‍, ശ്രീ വി. അബ്രഹാം, ഡോക്ടര്‍ ജോയ് വാഴയില്‍, ശ്രീ എ. ജെ. ഫിലിപ്പ്, ശ്രീ. എന്‍. പി. രാധാകൃഷണന്‍ എന്നിവര്‍ സംസാരിച്ചു.

 

Comments

comments

Share This Post

Post Comment