ബോംബേ ഭദ്രാസന കാതോലിക്കാ ദിന നിധി ശേഖരണം 2017


ബോംബേ ഭദ്രാസന കാതോലിക്കാ ദിന നിധി ശേഖരണ സമ്മേളനം 2017 ഒക്ടോബർ 2 -ന് വാശി അരമന ചാപ്പലിൽ കൂടി. ഭദ്രാസനാധിപൻ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, നിലയ്ക്കൽ ഭദ്രസനാധിപനും സഭാ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റുമായ അഭി.ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. എം. ഓ. ജോണ്‍, അസ്സോസ്സിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി റവ. ഫാ. തോമസ് കെ. ചാക്കോ, ഡോ. എം. കുര്യൻ തോമസ് എന്നിവർ പ്രസംഗിച്ചു. അഭി. അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 94 -ാം ഓർമ്മദിനവും ബോംബേ ഭദ്രാസനാധിപനായിരുന്ന ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ  20 -ാം ഓർമ്മദിനവും പ്രമാണിച്ച് അന്നേ ദിവസം രാവിലെ അഭി.കൂറിലോസ് മെത്രാപ്പോലീത്തായുടെ സാനിധ്യത്തിൽ അഭി.നിക്കോദിമോസ് മെത്രാപ്പോലീത്ത അരമന ചാപ്പലിൽ വി.കുർബ്ബന അർപ്പിക്കുകയുണ്ടായി. ഡോ. എം. കുര്യൻ തോമസിന്റെ ‘നസ്രാണി സംസ്‌കൃതി‘ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം ആദ്യപ്രതി അഭി. നിക്കോദിമോസ് മെത്രാപ്പോലീത്തായ്ക്ക് നൽകികൊണ്ട് അഭി. കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *