ഓസ്ട്രേലിയന്‍ റീജിയൺ വൈദിക സമ്മേളനം നടന്നു

 

സിഡ്നി : മലങ്കര ഓർത്തഡോൿസ് സഭയുടെ ചെന്നൈ ഭദ്രാസനത്തിന്റെ ഓസ്ട്രേലിയന്‍ റീജിയണിലെ ഇടവകകളിലെ വൈദികരുടെ സമ്മേളനം 2017 ഒക്ടോബര്‍ 2 തിങ്കളാഴ്ച സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓർത്തഡോൿസ് കത്തീഡ്രലില്‍ വച്ച് നടത്തപെട്ടു. സുന്നഹദോസ് സെക്രട്ടറിയും ചെന്നൈ ഭദ്രാസനാധിപനുമായ അഭിവന്ദ്യ.ഡോ.യുഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഓസ്ട്രേലിയന്‍ റീജിയൺ ഇടവകകളിലെ വൈദികർ പങ്കെടുത്തു. മെത്രാപ്പോലീത്തായുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള വൈദിക സമ്മേളനമാണ് സിഡ്നി കത്തീഡ്രലില്‍ വച്ച് നടത്തപെട്ടത്‌. ഇടവക വികാരി റവ.ഫാ. തോമസ്‌ വർഗ്ഗിസ് സ്വാഗതം ആശംസിക്കുകയും റവ.ഫാ.പ്രദീപ് പൊന്നച്ചന്‍ ധ്യാനം നയിക്കുകയും ചെയ്തു. റവ.ഫാ. സജു ഉണ്ണൂണ്ണി നന്ദി രേഖപെടുത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *