പരുമല പെരുന്നാള്‍ പരിസ്ഥിതി സൗഹൃദമാക്കും


പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ജലസേചനവകുപ്പു മന്ത്രി ശ്രീ. മാത്യൂ ടി. തോമസിന്റെ അദ്ധ്യക്ഷതയില്‍ പരുമലയില്‍ കൂടിയ സര്‍ക്കാര്‍തല വകുപ്പുകളുടെ ഏകോപനയോഗത്തില്‍ തീരുമാനമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. പത്തനംതിട്ട കളക്ടര്‍ ആര്‍.ഗിരിജ, ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമ, തിരുവല്ല ആര്‍.ഡി.ഓ,അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ , പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ തോമസ് ഉമ്മന്‍ അരികുപുറം, മാത്യു എ.പി., യോഹന്നാന്‍ ഈശോ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *