പരിശുദ്ധ പരുമല തിരുമേനി; ഭക്തിയുടെ അമരചൈതന്യം :  വെരി.റവ. കെ.എൽ. മാത്യു വൈദ്യൻ കോർ എപ്പിസ്‌കോപ്പ


പരുമല : ഭക്തിയുടെ അമരചൈതന്യമാണ് പരുമല തിരുമേനിയിൽ ദർശിക്കാൻ സാധിക്കുക എന്ന് വെരി. റവ. കെ. എൽ. മാത്യു വൈദ്യൻ കോർ എപ്പിസ്‌കോപ്പ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതിയുടെ ഭാഗമായി നടത്തുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവ മഹത്വത്തിന് വേണ്ടി വേർതിരിക്കപ്പെട്ട വ്യക്തിത്വമായി നിലകൊണ്ടപ്പോൾ തന്നെ തീർത്ഥാടകന്റെ ഭാവം,വിശുദ്ധിയുടെ നിറവ്, ദൈവ ശാസ്‌ത്രജ്ഞന്റെ മനസ്,  സാഹിത്യ മൂല്യമുള്ള മനസ്സ്, സാമൂഹ്യ നീതിയുടെ ജ്വാല തുടങ്ങിയവ പ്രകടമാക്കുന്നതിൽ തിരുമേനി പ്രത്യേകമായി ശ്രദ്ധിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സെമിനാരി മാനേജർ റവ.ഫാ. എം. സി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ മോഡറേറ്ററായിരുന്നു.2017 ഒക്‌ടോബർ 13 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക്    കോട്ടയം വിപാസന സെന്റര് ഡയറക്ടർ ഡോ.സിബി തരകൻ ”പരുമല തിരുമേനിയുടെ രചനകളിലെ ലാവണ്യം” എന്ന വിഷയത്തിൽ അടുത്ത പ്രഭാഷണം നടത്തും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *