കല്‍ക്കാജി ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന് തുടക്കമായി


ന്യൂഡല്‍ഹി : സരിത വിഹാര്‍, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കല്‍ക്കാജി കണ്‍വന്‍ഷന്‍ ഹവേലി ഓഡിറ്റോറിയത്തില്‍, സീറോ- മലബാര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. കുര്യാക്കോസ് ഭരണിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കൃതാര്‍ത്ഥമാകപ്പെടേണ്ട ജീവിതം എന്ന വിഷയത്തില്‍ കാരുണ്യവാനായ പിതാവാം ദൈവം നടത്തുന്ന വഴികള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒക്ടോബര്‍ 8 വരെ നടത്തുന്ന കണ്‍വന്‍ഷനില്‍, അഖില മലങ്കര യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ. ഫിലിപ്പ് തരകന്‍ മുഖ്യപ്രഭാഷണം നടത്തും. ഡല്‍ഹി ഭദ്രാസന സെക്രട്ടറി, റവ.ഫാ. സജി യോഹന്നാന്‍ ശ്രീ. പി.സി സ്ഖറിയ (ഇടവക സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡല്‍ഹി ഭദ്രസന വൈദികമിഷന്റെ സെന്റ് തോമസ് ഗായകസംഘവും ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഇടവക വികാരി റവ.ഫാ. സജി ഏബ്രാഹാം, കണ്‍വീനര്‍ ശ്രീ.ജോളി മാത്യൂ,സെക്രട്ടറി ശ്രീ. ബിനു ബി തോമസ്, ട്രഷറര്‍ ശ്രീ. നൈനാന്‍ ലൂക്കോസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment