ചേപ്പാട് തീര്‍ത്ഥയാത്ര ഒക്ടോബര്‍ 11ന്


ചേപ്പാട് : മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ചേപ്പാട് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 162-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും ചേപ്പാട് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി യുവജനപ്രസ്ഥനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ചേപ്പാട് തീര്‍ത്ഥയാത്ര 2017 ഒക്ടോബര്‍ 11 ബുധനാഴ്ച്ച ഉച്ചയ്ക്കു 2 മണിക്ക് മാവേലിക്കര തെയോഭവന്‍ അരമനയില്‍ നിന്ന് ആരംഭിക്കും. വിവിധ ദേവാലയങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ചേപ്പാട് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിൽ എത്തിച്ചേരും.

Comments

comments

Share This Post

Post Comment