പരുമല തിരുമേനിയുടെ രചനകളിലെ ലാവണ്യം ; ഗ്രിഗോറിയൻ പ്രഭാഷണം 13ന്


പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതിയുടെ ഭാഗമായി നടത്തുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയോട് അനുബന്ധിച്ചു 2017 ഒക്‌ടോബർ 13 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് ഡോ. സിബി തരകൻ ”പരുമല തിരുമേനിയുടെ രചനകളിലെ ലാവണ്യം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പരുമല സെമിനാരി മാനേജർ റവ.ഫാ. എം.സി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.

പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. സിബി തരകൻ മലങ്കര ഓർത്തഡോൿസ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ വൈകാരിക നിയന്ത്രണ സഹായ പദ്ധതിയായ വിപാസ്സനയുടെ ഡയറക്ടറായും പ്രവർത്തിച്ചു വരുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ ആദ്യകാലവസതിയായ അഴിപ്പുരയിൽ നടക്കുന്ന പ്രഭാഷണ പരമ്പര ഒക്‌ടോബർ 31ന് സമാപിക്കും.

Comments

comments

Share This Post

Post Comment