പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാമത് ഓര്‍മ്മപ്പെരുന്നാളിന് 26ന് കൊടിയേറും


പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാമത് ഓര്‍മ്മപ്പെരുന്നാളിന് 26-ാം തീയതി 2 മണിയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ തീര്‍ത്ഥാടന വാരമായി ആചരിച്ച് കൊണ്ട് വിവിധ ആദ്ധ്യാത്മിക പരിപാടികള്‍ നടത്തപ്പെടും. പ്രധാന പെരുനാള്‍ ദിവസങ്ങളായ നവംബര്‍ 1-ാം തീയതി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മകത്വത്തില്‍ വി. കുര്‍ബ്ബാനയെ തുടര്‍ന്ന് സന്യാസ സമൂഹ സമ്മേളനം അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ ആധ്യക്ഷതയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 2. 30ന് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന തീര്‍ത്ഥാടന സംഗമവും പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷ സമാപന സമ്മേളനം പരി. കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. നവംബര്‍ 2 രാവിലെ 3 മണിയ്ക്ക് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പള്ളിയില്‍ വി. കുര്‍ബ്ബാന. 6. 30ന് ചാപ്പലില്‍ അഭി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. 7.15ന് പരി. കാതോലിക്കാ ബാവാ തിരുമേനിയെയും അഭി. തിരുമേനിമാരെയും പള്ളിമേടയില്‍ നിന്നും പള്ളിയിലേയ്ക്ക് ആനയിക്കുന്നു. തുടര്‍ന്ന് പരി. കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെയും അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെയും സഹകാര്‍മ്മികത്വത്തിലും വി. മൂന്നന്മേല്‍ കുര്‍ബ്ബാന. 12മണിയ്ക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥിപ്രസ്ഥാനത്ത സംഗമം (MGOCSM). 2 മണിയ്ക്ക് റാസയ്ക്ക് ശേഷം ധൂപപ്രാര്‍ത്ഥന, ആശിര്‍വ്വാദം തുടര്‍ന്ന് പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനം കറിച്ച് കൊടിയിറക്ക്‌.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *