അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ബാച്ചിലേഴ്സ് മീറ്റ് സംഘടിപ്പിച്ചു


അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ കുടുംബം കൂടെയില്ലാതെ ലേബര്‍ ക്യാമ്പുകളില്‍ താമസിച്ച് ജോലി ചെയ്യുന്നവരെയും അവിവാഹിതരെയും ലക്ഷ്യമിട്ട് ‘ഫോര്‍ & ബൈ ദി ബാച്ചിലേഴ്സ്’ എന്ന പേരില്‍ ബാച്ചിലേഴ്സ് മീറ്റ് സംഘടിപ്പിച്ചു. രാവിലത്തെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. എം. സി. മത്തായി മാറഞ്ചേരില്‍ നിലവിളക്ക് തെളിയിച്ച് ബാച്ചിലേഴ്സ് മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെല്പ് ലൈന്‍ നമ്പറിന്റെ ഔപചാരിക ഉദ്ഘാടനവും പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും നടന്നു. തുടര്‍ന്ന് അബുദാബി യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും ആരോഗ്യ പരിപാലനത്തെ കുറിച്ച് ഡോ. സോണിയ മാത്യു, ഓര്‍ത്തോ-പീഡിക്ക് സര്‍ജന്‍ ഡോ. യാസീന്‍ അഷ്റഫ് എന്നിവര്‍ ക്ളാസ്സുകള്‍ എടുത്തു.

ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ തൊഴില്‍ നിയമങ്ങള്‍, സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും പരാതികളും ഒപ്പം പ്രവാസികള്‍ നാട്ടില്‍ നേരിടേണ്ടിവരുന്ന നിയമ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് അനേക വര്‍ഷങ്ങളായി യുഎഇ യിലെ നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഡ്വ.  ബാബു ജോര്‍ജ്ജ് ക്ലാസ്സ് എടുത്തു.

പ്രവാസി മലയാളികള്‍ക്കിടയില്‍ ഇന്ന് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു വിഷയമാണ് മാനസിക പിരിമുറുക്കം അഥവാ STRESS. കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിന് പുറമെ തൊഴിലിടങ്ങളിലെ ജോലി ഭാരവും തൊഴില്‍ നഷ്ടപ്പെടും എന്നുള്ള ഭീഷണിയും, സാമ്പത്തിക ബാധ്യതകളും തൊഴിലാളികള്‍ക്കിടയിലെ മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന് പ്രതിപാദിക്കുന്ന ‘ STRESS MANAGEMENT AND YOGA‘ എന്ന പേരില്‍ ശ്രീ ബിജു ഫിലിപ്പ് ക്ലാസ് എടുക്കുകയും യോഗ പരിശീലനം നല്‍കുകയും ചെയ്തും. ഉച്ച ഭക്ഷണത്തിന് ശേഷം ആരംഭിച്ച രണ്ടാമത്തെ സെക്ഷനില്‍ ശ്രീ കെ വി ഷംസുദ്ധീന്‍ സാധാരണക്കാര്‍ക്ക് എങ്ങനെ സുരക്ഷിതമായി അവരുടെ സമ്പാദ്യം നിക്ഷേപിക്കാം എന്ന് മനസ്സിലാക്കുന്നതിനായി ‘ FINANCIAL WELLNESS WORKSHOP ‘ നടത്തി.

കത്തീഡ്രല്‍ വികാരി റവ ഫാ എം സി മത്തായി മാറാച്ചേരില്‍ അദ്ധ്യക്ഷനായ സമാപന സമ്മേളനത്തില്‍ സഹ വികാരി ഫാ പോല്‍ ജേക്കബ്, ജോ.ട്രസ്റ്റി ശ്രീ. റെജിമോന്‍ മാത്യു, ജോ. സെക്രട്ടറി ശ്രീ ജെയിംസണ്‍ പാപ്പച്ചന്‍, പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ഗീവര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു .

Comments

comments

Leave a Reply

Your email address will not be published. Required fields are marked *