‘ചേപ്പാട് തീർത്ഥാടനയാത്ര” നടത്തി

ഹരിപ്പാട് ∙ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപളളിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്തായായിരുന്ന പരിശുദ്ധ ചേപ്പാട് മാർ ദീവന്നാസ്യോസിന്റെ 162 –ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ”ചേപ്പാട് തീർത്ഥാടനയാത്ര” നടത്തി. മാവേലിക്കര തെയോഭവൻ അരമനയിൽ നിന്ന് ആരംഭിച്ച തീർഥാടന യാത്ര മാവേലിക്കര സഹായ മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. എബി ഫിലിപ്പ്, ഫാ.കോശി മാത്യു, ഫാ.അജി.കെ. തോമസ്, ഫാ.ഷിജി കോശി, ഫാ.തോമസ് രാജു, ബിനു ശാമുവേൽ, മനു തമ്പാൻ, അബി എബ്രഹാം കോശി, ബിനു തോമസ്, ബിതാ മേരി ബിജി, നിബിൻ നല്ലവീട്ടിൽ, സാംസൺ വൈ ജോൺ, എബി ജോൺ, അബിൻ വള്ളിക്കുന്നം, രെജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *