ബഥനി ആശ്രമം ശതാബ്‌ദി പ്രഭയിൽ


റാന്നി: മലങ്കര ഓർത്തഡോൿസ് സഭയിലെ പ്രഥമ സന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമം ശതാബ്‌ദി പ്രഭയിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 2017 ഒക്‌ടോബർ 15 ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് പെരിനാട് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിക്കും. അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

തിരുവതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി തമ്പുരാട്ടി വിശിഷ്ടാതിഥിയായിരിക്കും, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ശതാബ്‌ദി ചാരിറ്റി പ്രോജക്ട് ഉദ്‌ഘാടനം ചെയ്യും., കേരള പബ്ലിക്ക് സർവ്വിസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്‌ണൻ ശതാബ്‌ദി സന്ദേശം നൽകും. സഭാ-സാമൂഹിക- സാംസ്ക്കാരിക രംഗത്തെ നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ആശ്രമം സുപ്പീരിയർ ഫാ. മത്തായി ഓ.ഐ.സി. നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള ചാണ്ടി എന്നിവർ അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *