നെച്ചൂര്‍ പള്ളിയില്‍ പോലീസ് സംരക്ഷണം നൽകണം :കേരളാ ഹൈകോടതി


കൊച്ചി: നെച്ചൂര്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് കേരളാ ഹൈകോടതി ഉത്തരവ്. 2017 ജൂലൈ 3ന് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായ ഉത്തരവ് പ്രകാരം മലങ്കര ഓർത്തഡോൿസ് സഭയുടെ പൂർണ്ണ അധികാരത്തിലും അവകാശത്തിലും നിയന്ത്രത്തിലും ആയിരിക്കേണ്ട ഇടവകയാണ് നെച്ചൂര്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പള്ളി. എന്നാൽ വിധി വന്നതിനിശേഷവും വിഘടിത വിഭാഗം പ്രശ്‌നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് ആർ.ഡി.ഓ. പള്ളി പൂട്ടി. തുടർന്നാണ് ഇടവക വികാരി ഫാ. ജോസഫ് മലയിലിന്റെ നേതൃത്വത്തിൽ പോലീസ് സംരക്ഷണം ആവിശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

Comments

comments

Share This Post

Post Comment