വിശുദ്ധിയുടെ കൈയൊപ്പ് രചനകളിൽ പ്രകാശിപ്പിച്ച പ്രതിഭാശാലിയായിരുന്നു പരിശുദ്ധ പരുമല തിരുമേനി : ഡോ. സിബി തരകൻ


പരുമല : വിശുദ്ധിയുടെ കൈയൊപ്പ് രചനകളിൽ പ്രകാശിപ്പിച്ച പ്രതിഭാശാലിയായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് ഡോ. സിബി തരകൻ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതിയുടെ ഭാഗമായി നടത്തുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ പരുമല തിരുമേനി രചിച്ചതും മലയാള സാഹിത്യത്തിൽ അച്ചടിച്ച് പ്രസിദ്ധികരിച്ച ആദ്യത്തെ സഞ്ചാര സാഹിത്യ കൃതിയുമായ ” ഊർശ്ശലേം യാത്ര വിവരണം ” തിരുമേനിയുടെ സാഹിത്യ ദർശനത്തിന്റെ പ്രതിഫലനമാണ്. കവിതാ സാഹിത്യം പ്രചാരം നേടി നിന്ന കാലത്തു പ്രസിദ്ധീകരിച്ച ഗദ്യ കൃതി, ഗ്രന്ഥകാരനുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കൃതി, മനോഹരമായ ഗദ്യ ഭാഷാ ശൈലി, സൂക്ഷമായ നിരീക്ഷണം തുടങ്ങിയ നിലകളിൽ പരുമല തിരുമേനിയുടെ ” ഊർശ്ശലേം യാത്ര വിവരണം ” എന്ന പുസ്തകം വളരെ വ്യത്യസ്ഥ പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.

സെമിനാരി മാനേജർ റവ. ഫാ. എം. സി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ മോഡറേറ്ററായിരുന്നു. 2017 ഒക്‌ടോബർ 15 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി ” വിശുദ്ധന്റെ ജീവിത സന്ദേശങ്ങൾ ” എന്ന വിഷയത്തിൽ അടുത്ത പ്രഭാഷണം നടത്തും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *