അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ കുടുംബ സംഗമം സംഘടിപ്പിച്ചു


അബുദാബി : ഇടവക ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഈ വർഷത്തെ കുടുംബ സംഗമം കഴിഞ്ഞ വെള്ളിയാഴ്ച ( ഒക്ടോബർ 13) വിശുദ്ധ കുർബ്ബാനന്തരം രാവിലെ പതിനൊന്നു മണി മുതൽ വൈകുന്നേരം നാലുമണിവരെ നടന്നു. ഇടവക വികാരി റവ. ഫാ. എം. സി. മത്തായി മാറാച്ചേരിൽ നിലവിളക്ക് തെളിയിച്ചതോടുകൂടി കുടുംബസംഗമത്തിന് തുടക്കമായി.കത്തീഡ്രൽ സഹ. വികാരി റവ ഫാ പോൾ ജേക്കബ്, കത്തീഡ്രൽസെക്രട്ടറി ശ്രീ സന്തോഷ് പവിത്രമംഗലം ജോ ട്രസ്റ്റീ ശ്രീ റജിമോൻ മാത്യു, ജോ. സെക്രട്ടറി ശ്രീ ജെയിംസൺ പാപ്പച്ചൻ, മാനേജിങ് കമ്മറ്റി അംഗങ്ങൾ, കുടുംബസംഗമത്തിന് നേതൃത്വം നൽകുന്നതിന് നാട്ടിൽ നിന്ന് എത്തിച്ചേർന്ന പ്രശസ്ത സൈക്കോളജിസ്റ്റും കൗൺസിലറുമായ ശ്രീമതി മായ സൂസൻ ജേക്കബ് എന്നിവർ ഉത്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. രാവിലെ മുതൽ ഉച്ചവരെയുള്ള ഒന്നാമത്തെ സെഷനിൽ “നിങ്ങളുടെ കുടുംബത്തിന്റെ മാനസികആരോഗ്യം” എന്ന വിഷയത്തെക്കുറിച്ചും ഉച്ചകഴിഞ്ഞുള്ള രണ്ടാമത്തെ സെക്ഷനിൽ “ഫലപ്രദമായ രക്ഷാകർതൃത്വംഉന്നത വിദ്യാഭ്യാസ നിലവാരം എങ്ങനെ ആർജിക്കാം” എന്നീവിഷയങ്ങളെ ആസ്പദമാക്കിയും ക്ളാസ്സുകൾ എടുത്തു . ശനിയാഴ്ച രാവിലെ പത്തുമുതൽ ” ലൈഫ് സ്കിൽസ് എഡ്യൂക്കേഷൻ ” എന്നവിഷയത്തെക്കുറിച്ച് പത്തുവയസ്സ് മുതൽ പ്രായമുള്ള കുട്ടികൾക്കായി പ്രത്യേകം ക്ളാസ്സുകളും ക്രമീകരിച്ചിരുന്നു. ഈ വരുന്ന ഒരാഴ്ച്ക്കാലം ഇടവകാംഗങ്ങൾക്ക് വേണ്ടി സൗജന്യ കൗൺസലിംഗ് സൗകര്യവും കുടുംബ സംഗമത്തോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കൗണ്സിലിംഗ് ആവശ്യമുള്ളവർ പള്ളി ഓഫിസുമായി ബന്ധപ്പെടേണ്ടതാകുന്നു. സമാപന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ശ്രീ നൈനാൻ ഡാനിയേൽ നന്ദി പ്രകാശിപ്പിച്ചു.

Comments

comments

Share This Post

Post Comment