യൂത്ത് വോയിസിന്‍റെ 2017 വർഷത്തെ ആദ്യലക്കം പുറത്തിറക്കി


ബഹറിൻ : ബഹറിൻ സെൻറ് തോമസ് ഓർത്തഡക്‌സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ മുഖപത്രമായ യൂത്ത് വോയിസിന്‍റെ 2017 വർഷത്തെ ആദ്യലക്കം പുറത്തിറക്കി. കത്തീഡ്രൽ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ  ഇടവക മെത്രാപോലിത്ത അഭി. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി പ്രകാശനം ചെയ്തു. പ്രസ്ഥാനം പ്രസിഡൻറ് ബഹു. ഫാ. എം .ബി ജോർജ്, സഹവികാരി ബഹു ഫാ. ജോഷ്വാ എബ്രഹാം, കത്തീഡ്രൽ ഭാരവാഹികൾ, യുവജന പ്രസ്ഥാനം ഭാരവാഹികൾ, യൂത്ത് വോയിസ് ചീഫ് എഡിറ്റർ ശ്രീ. ജുബിൻ തോമസ്, എഡിറ്റർസ് ആയ ശ്രീ ജസ്റ്റിൻ സി മാത്യു, ശ്രീ ജിജോ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *