ദുബായ് സെന്‍റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാടകോത്സവം 2017 നടത്തപ്പെടുന്നു


ദുബായ്: യു. എ. ഇ -ലെ ഏഴു ദേവാലയങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ. മേഖല നേതൃത്വം നല്‍കുന്ന നാടകോത്സവം 2017-നു ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബര്‍ മാസം 20-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്കു 1 മണി മുതല്‍ നടക്കുന്ന ബൈബിള്‍ നാടകമത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി റവ. ഫാ. നൈനാന്‍ ഫിലിപ്പ്, റവ. ഫാ. സജുതോമസ്, ശ്രീ. ജോണ്‍കുട്ടി ഇടുക്കള, ശ്രീ. ബിജു ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങൾക്ക് 050-5485925

Comments

comments

Leave a Reply

Your email address will not be published. Required fields are marked *