ജീവിതം അർത്ഥവത്തായി തീരണമെങ്കിൽ ദൈവത്തെ അറിയുന്ന തലമുറയായി വളർന്നു വരിക : അഭി. ഡോ. യൂഹാനോൻ മാർ  ദിമിത്രിയോസ് മെത്രാപ്പോലീത്താ

ദുബായ് : സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ “നിങ്ങളുടെ ദൈവമായ യഹോവയെ അനേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസും ഏല്പിച്ചു കൊടുപ്പിൻ” ( 2 ദിനവൃത്താന്തം 22:19) എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി നടന്ന എം. ജി. ഓ. സി. എസ്. എം. യു.എ.ഇ മേഖലാ കോൺഫറൻസിൽ, ജീവിതം അർത്ഥവത്തായി തീരണമെങ്കിൽ ദൈവത്തെ അറിയുന്ന തലമുറയായി വളർന്നു  വരണമെന്ന് ദൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ  ദിമിത്രിയോസ് മെത്രാപ്പോലീത്ത കുട്ടികളെ  ആഹ്വാനം ചെയ്തു. 
സോണൽ പ്രസിഡന്റ് ഫാ സജു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം. ജി. ഓ. സി. എസ്. എം. പ്രസിഡന്റ്  അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത കോൺഫറൻസ്  ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ വിനു വി ജോൺ “A day in the life of a Journalist”   എന്ന വിഷയത്തിൽ ക്ലാസ്സുകൾ നയിച്ചു.  ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്. ഫാ ജേക്കബ് ജോർജ്,    ഫാ. ജോൺ കെ ജേക്കബ് , ഫാ. ഐപ്പ് പി. അലക്സ്, സഭാ മാനേജിങ് കമ്മിറ്റി അംഗം പി. ജി മാത്യു, ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ ഇടവക ഭാരവാഹികളായ ട്രസ്റ്റി  മാത്യു കെ. ജോർജ്.  സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ സോണൽ സെക്രട്ടറി സോളമൻ ചെറിയാൻ, ട്രഷറർ അലക്സ് വർഗീസ്, അഡ്വ. ഫേബ റേച്ചൽ എന്നിവർ പ്രസംഗിച്ചു . സുവനീറിന്റെ പ്രകാശനം അഭി ദിമിത്രിയോസ് തിരുമേനി നിർവഹിച്ചു     
എം. ജി. ഓ. സി. എസ്. എം. യു.എ.ഇ. തലത്തിൽ ഉള്ള 80 ഗായകരെ പങ്കെടുപ്പിച്ചു കൊണ്ട് ആരാധനാ ഗീതങ്ങൾ ഉൾപ്പെടുത്തി  സാം തോമസ് സംവിധാനം ചെയ്ത “ഓർത്തോഡുക്സോ”  എന്ന സംഗീത പരിപാടിയും നടത്തപ്പെട്ടു റാസൽഖൈമയിൽ വച്ച് നടത്തിയ മേഖല കലാമേളയിൽ വിജയികളായവർക്കും ഡോകുമെന്ററി മത്സരത്തിൽ  വിജയികളായ ജുബൽ തോമസ് ജോർജ്  ടീമിനും  സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവർത്തന മികവിൽ ദുബായ് യൂണിറ്റ് മികച്ച യൂണിറ്റായും റാസൽഖൈമ സപ്പോർട്ടിങ് യൂണിറ്റായും സമ്മാനങ്ങൾ കരസ്ഥമാക്കി. എം. ജി. ഓ. സി. എസ്.എം. ഗൾഫ്‌  സോൺ പ്രസിഡന്റ് ആയി ഫാ സജു തോമസ് (ദുബായ്) സെക്രട്ടറി. സോളമൻ തോമസ്  ട്രഷറർ  നൈജിൽ കുര്യാക്കോസ് (ഒമാൻ) സാം തോമസ് (ആരാധനാ സംഗീതം)  എന്നിവരെ പ്രസിഡന്റ്  നിയമിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *