പരുമല പെരുന്നാള്‍ ; 26ന് ആരംഭിക്കും


പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 115 ാമത് ഓര്‍മ്മ പെരുന്നാള്‍ 2017 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപനം കൂടിയായ ഈ വര്‍ഷത്തെ പെരുാള്‍ ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. 26 ാം തീയതി 2 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവ പെരുന്നാള്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും.

26ന് വൈകിട്ട് 3ന് നടക്കുന്ന തീര്‍ത്ഥാടന വാരാഘോഷ സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പളും മുന്‍ ന്യുനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായ റവ. ഡോ. വല്‍സന്‍ തമ്പു മുഖ്യസന്ദേശം നല്‍കും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി. തോമസ്, ആന്റോ ആന്റണി എം.പി. എന്നിവര്‍ ആശംസകള്‍ അറിയിക്കും 5ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന ആരംഭിക്കും. 27ന് രാവിലെ 7.30ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. 10ന് ഉപവാസധ്യാനവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഫാ. ജോജി കെ ജോയി ധ്യാനപ്രസംഗം നടത്തും. 2.30ന് വിദ്യാര്‍ത്ഥി സംഗമം അഭി. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ ബെന്യാമിന്‍ ക്ലാസ് നയിക്കും. 4ന് തേക്കിന്‍കാട് ജോസഫ് ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തും.

28ന് രാവിലെ 7.30ന് അഭി. ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. 10.30ന് ബാലസമാജം നേതൃസമ്മേളനം ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സ ശോഭാ കോശി ഉദ്ഘാടനം ചെയ്യും. അബു മാത്തന്‍ ജോര്‍ജ്ജ് ഐ.എഫ്.എസ് മുഖ്യപ്രഭാഷണം നടത്തും. 2ന് ആരോഗ്യസെമിനാറും സൗജന്യ നേത്രപരിശോധനാ ക്യാമ്പും ആര്‍ രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും, ഡോ. ആന്റോ ബേബി ക്ലാസ്സ് നയിക്കും.

29ന് 8.30ന് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. 10.30ന് ബസ്‌ക്യാമ്മ അസോസിയേഷന്‍ സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികു’ിയമ്മ ഉദ്ഘാടനം ചെയ്യും. നാഗ്പൂര്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജേഷ് ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. 2 ന് നടക്കു യുവജനസംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഫാ. ടോം ഉഴുാലില്‍ എസ്.ഡി.ബി. അനുഗ്രഹപ്രഭാഷണം നടത്തും. പി.എസ്.സി അംഗം ഡോ. ജിനു സഖറിയാ ഉമ്മന്‍ യുവജന സന്ദേശം നല്‍കും. 4ന് ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ അലക്സിന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.

30-ന് 8.30ന് വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോണ്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും, 11 മണിക്ക് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സെമിനാറും. ഡോ. ഷേര്‍ലി മാത്യു ക്ലാസ് നയിക്കും. 2.30ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണം പരിശുദ്ധ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു സഹായ വിതരണം ചെയ്യും. വൈ.എം.സി.എ. ദേശിയ പ്രസിഡന്റ് ഡോ. ലേബി ഫിലിപ്പ് മാത്യു മുഖ്യ സന്ദേശം നല്‍കും. 4ന് ഡോ. പോള്‍ മണലില്‍ ഗ്രീഗോറിയന്‍ പ്രഭാഷണം നടത്തും.

31 ന് 7.30 ന് ഡോ.ജോസഫ് മാര്‍ ദീവാസിയോസ് കുര്‍ബ്ബാന അര്‍പ്പിക്കും. 10 ന് മര്‍ത്തമറിയം സമാജം സമ്മേളനം. ജിജി ജോസ ക്ലാസ് നയിക്കും. 11 ന് പരിസ്ഥിതി സെമിനാര്‍. ഡോ. ലാല ദാസ് മുഖ്യ പ്രഭാഷണം നടത്തും. 2.30ന് പേട്രസ് ഡേ സെലിബ്രേഷന്‍ വിദ്യാര്‍ത്ഥി സംഗമം. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. 4ന് ഡോ. കുര്യാസ് കുമ്പളകുഴി ഗ്രീഗോറിയന്‍ പ്രഭാഷണംനടത്തും.

നവംബര്‍ 1-ന് 7.30ന് അഭി. ഡോ. യുഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് കുര്‍ബ്ബാന അര്‍പ്പിക്കും. 10 ന് സന്യാസ സമൂഹം സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും. 2.30ന് തീര്‍ത്ഥാടക സംഗമവും, പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖാപനത്തിന്റെ സപ്തതി ആഘോഷത്തിന്റെ സമാപന സമ്മേളനവും. എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. 5ന് അഖണ്ഡ പ്രാര്‍ത്ഥന സമാപനം. 6ന് പെരുാള്‍ സന്ധ്യാനമസ്‌കാരം. 7ന് പ്രസംഗം നടത്തും. 8ന് ശ്ലൈഹിക വാഴ്വ്, 8.15ന് റാസ. 9.30 ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം. 10.00ന് സംഗീതാര്‍ച്ചന.

2ന് 8.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ മൂിന്മേല്‍ കുര്‍ബ്ബാന. 10.30ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, 11ന് ശ്ലൈഹിക വാഴ്വ്, 11.30ന് ശ്രാദ്ധസദ്യ. 12ന് എം.ജി.ഓ.സി.എസ്.എം. സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. വീണ ജോര്‍ജ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും. 2 ന് റാസ. 3മണിക്ക് നടക്കു കൊടിയിറക്കോടെ പെരുന്നാള്‍ സമാപിക്കുമെന്ന്് അഭി. ഡോ. യുഹാനോന്‍ മാര്‍ ക്രസോസ്റ്റമോസ്, മെത്രാപ്പോലീത്താ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, വന്ദ്യ. കെ.വി ജോസഫ് റമ്പാന്‍, ഫാ. അലക്‌സാണ്ടര്‍ എബ്രഹാം, സൈമ കൊമ്പശേരില്‍ ,പരുമല സെമിനാരി കൗസില്‍ അംഗങ്ങളായ എ. തോമസ് ഉമ്മന്‍ അരികുപുറം, മാത്യു എ.പി., യോഹാന്‍ ഈശോ എിവര്‍ അറിയിച്ചു എിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment