പരിശുദ്ധ കാതോലിക്കാ ബാവ ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറിനെ സന്ദർശിച്ചു

ജർമ്മനി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ബഹു. ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറിനെ സന്ദർശിച്ചു. ബെർലിനിൽ ജർമ്മൻ പ്രസിഡന്റന്റെ ഔദ്യോഗിക വസതിയായ ബെൽവിയെ കൊട്ടാരത്തിൽ പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ അദ്ധ്യക്ഷന്മാരായ കോപ്റ്റിക് പാത്രിയര്‍ക്കീസ് പരിശുദ്ധ പോപ് തവദ്രോസ്, അന്ത്യോഖ്യൻ പാത്രിയര്‍ക്കീസ് പരിശുദ്ധ അപ്രേം കരീം, അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കാ – പാത്രീയര്‍ക്കീസ് പരിശുദ്ധ കരീക്കന്‍ ദ്വിതീയന്‍ എന്നിവരോടൊപ്പമാണ് പരിശുദ്ധ കാതോലിക്കാ ബാവ അദ്ദേഹത്തെ സന്ദർശിച്ചത്.

ജര്‍മ്മനിയില്‍ നടക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്തിനും ഇവാഞ്ജലിക്കല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ ‘പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലെ കൈസ്ത്രവ സഭകളുടെ ഭാവി‘ എന്ന അന്തര്‍ദേശീയ സെമിനാറില്‍ ‘സ്വതന്ത്ര ഭാരതത്തിലെ മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ സ്വത്വം’ എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുന്നതിനുമായി ജർമ്മനിയിൽ എത്തിയതായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

Comments

comments

Share This Post

Post Comment