പരുമല തിരുമേനി ദൈവസ്വഭാവത്തെ പ്രകാശിപ്പിച്ച പുണ്യാത്മാവ് : സ്വാമി സത് സ്വരൂപാനന്ദ സരസ്വതി


പരുമല : ധ്യാനത്തിലും മനനത്തിലും കൂടി ദൈവ സ്വഭാവത്തെ പ്രകാശിപ്പിച്ച പുണ്യാത്മാവാണ് പരിശുദ്ധ പരുമല തിരുമേനിയെന്ന് സ്വാമി സത് സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതിയുടെ ഭാഗമായി നടത്തുന്ന ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം സന്യാസി വസിക്കുന്ന സ്ഥലം പൊതുവിടമാകയാല്‍ പരുമല ജാതിഭേതമന്യേ ഏവര്‍ക്കും പുണ്യസങ്കേതമായി തീരുന്നു. ധര്‍മ്മം, സത്യം, നീതി എന്നിവ ജീവിതത്തില്‍ പകര്‍ത്തിയ പരിശുദ്ധ പരുമല തിരുമേനി സ്വാര്‍ത്ഥത നിഗ്രഹിച്ച് നന്മ ചെയ്യുവാന്‍ പൊതു സമൂഹത്തെ പഠിപ്പിച്ചു. മതം നന്മയില്‍ നിന്ന് വ്യതിചലിച്ച് കോര്‍പ്പറേറ്റ് വ്യവസ്തിതിയിലൂടെ മൂല്യങ്ങള്‍ പകരുമ്പോള്‍ ആത്മീയതയില്‍ നിന്ന് അകലുന്നു എന്നും അദ്ദേഹം പറഞ്ഞു. പരുമല സെമിനാരി മാനേജര്‍ റവ. ഫാ. എം. സി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ മോഡറേറ്ററായിരുന്നു. ഒക്ടോബര്‍ 22 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് മലങ്കര സഭാ മാസിക ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ‘ പരുമല തിരുമേനിയുടെ കത്തുകളിലെ ദര്‍ശനങ്ങള്‍ ‘ എന്ന വിഷയത്തില്‍ അടുത്ത പ്രഭാഷണം നടത്തും.

Comments

comments

Share This Post

Post Comment