തണ്ണിത്തോട് സെന്റ്. ആന്റണിസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സംയുക്ത യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍  അഖില മലങ്കര ക്വിസ് മത്സരം നടത്തപ്പെട്ടു

തണ്ണിത്തോട് : തുമ്പമണ്‍ ഭദ്രാസനത്തിലെ തണ്ണിത്തോട് സെന്റ്. ആന്റണിസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സംയുക്ത യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 19മത് സജിമോന്‍ മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം നടത്തപ്പെട്ടു. ഇടവക വികാരി ഫാ ജോണ്‍സണ്‍ മണ്ണിലിന്റെ അധ്യക്ഷതയില്‍ പ്രൊഫ. ഡോ. ബിനോയി ടി. തോമസ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. ശ്രി. സാമുവേല്‍ കെ. വി, സജിമോന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡീക്കന്‍. ജെബിന്‍ ജെ.ജോസഫ്, സാലു സി. സാബു, ജെസ്ലിന്‍ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രാഥമിക ഘട്ടത്തില്‍ നിന്നും പത്ത് ടീമുകള്‍, മാര്‍ ഫിലെക്‌സിനോസ് റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ ഫിലെക്‌സിനോസ് റൗണ്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ആറ് ടീമുകള്‍, മാര്‍ അഫ്രേം റൗണ്ടില്‍ മത്സരിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ ടീമുകളെ യഥാക്രമം വിജയികളായി പ്രഖ്യാപിച്ചു. വി. വേദപുസ്തകം, പഴയനിയമം. പുതിയനിയമം, ആരാധന, സഭാചരിത്രം, പൊതുവിജ്ഞാനം, സമകാലീന വാര്‍ത്തകള്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ക്വിസ്മത്സരം നടന്നത്. ഡീക്കന്‍. ജെബിന്‍ ജെ.ജോസഫ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. കോട്ടയം ഭദ്രാസനത്തിലെ പാമ്പാടി സെന്റ്. ജോണ്‍സ് കത്തീഡ്രല്‍ ഒന്നാം സ്ഥാനവും, കൂരോപ്പട ഓര്‍ത്തഡോക്‌സ് ദേവാലയം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നിലക്കല്‍ ഭദ്രാസനത്തിലെ അയിരൂര്‍ ചെറിയ പള്ളി മൂന്നാം സ്ഥാനത്തിന് അര്‍ഹരായി വിജയികള്‍ക്ക് എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ഫാ. ജോണ്‍സണ്‍ മണ്ണില്‍ സമ്മാനിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *