ഭാരതത്തിലെ മത സൗഹാര്‍ദ്ദം മാതൃകാപരം: പരിശുദ്ധ കാതോലിക്കാ ബാവാ


ജർമ്മനി: ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ മഹത്തായ പാരമ്പര്യത്തിന് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ടെന്നും ഇവിടെയുളള മതസൗഹാര്‍ദ്ദം മാതൃകാപരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്‌റുടെ കൊട്ടാരത്തില്‍ പൗരസ്ത്യ സഭാദ്ധ്യക്ഷന്മാര്‍ക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പരിശുദ്ധ പോപ്പ് തവദ്രോസ് (കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ), അന്ത്യോഖ്യൻ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം കരീം , അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കാ – പാത്രിയര്‍ക്കീസ് പരിശുദ്ധ കരേക്കിന്‍ ദ്വിതീയന്‍ എന്നിവരോടൊപ്പം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഇന്റര്‍ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്റ് സഖറിയാ മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്തായും പങ്കെടുത്തു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *