പരി. പരുമല തിരുമേനി വിശുദ്ധിയിലേയ്ക്കുള്ള മാനവിക ദര്‍ശനം പകര്‍ന്ന പുണ്യാത്മാവ് : ഫാ. ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍

പരുമല : സാമൂഹിക പ്രതിബദ്ധതയില്‍ വിശുദ്ധിയിലേയ്ക്ക് വളരേണ്ട മാനവിക കാഴ്ചപ്പാടുകള്‍ പകര്‍ന്ന പുണ്യാത്മാവാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് മലങ്കര സഭാ മാസിക ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതിയുടെ ഭാഗമായി നടത്തുന്ന ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ പരുമല തിരുമേനിയുടെ കത്തിലെ ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തുകയായിരുന്നു. മൗനത്തിലും ധ്യാനത്തിലും എഴുതിയ സ്വകാര്യ കത്തുകളില്‍ പ്രതിഭലിക്കുന്നത് സാഹോദര്യസ്‌നേഹത്തിന്റെ, നീതി ബോധത്തിന്റെയും കാഴ്ചപ്പാടുകളാണ്. പള്ളി വ്യവഹാരങ്ങളും കുടുംബ കലഹങ്ങളും ഒഴിവാക്കി ദൈവഭയത്തിലും നീതി ബോധത്തിലും സാഹോദര്യ പ്രീതീയിലും ജീവിക്കേണ്ട വ്യവസ്തിതിയാണ് പരുമല തിരുമേനിയുടെ കത്തുകളില്‍ വെളിപ്പെടുന്നത്. പരുമല തിരുമേനിയുടെ സ്വകാര്യ കത്തുകള്‍ സമ്പൂര്‍ണ്ണമായി സമാഹരിക്കുവാന്‍ പദ്ധതികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പരുമല സെമിനാരി മാനേജര്‍ റവ. ഫാ. എം. സി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഫാ. ഐസക്ക് ബി പ്രകാശ് മോഡറേറ്ററായിരുന്നു. ഒക്ടോബര്‍ 27 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് തേക്കിന്‍കാട് ജോസഫ് (ഡയറക്ട്ടര്‍,സ്‌കൂള്‍ ഓഫ് ജേണലിസം,പ്രസ് ക്ലബ്, കോട്ടയം) ‘ പരുമല തിരുമേനിയുടെ സാമൂഹിക ദര്‍ശനങ്ങള്‍ ‘ എന്ന വിഷയത്തില്‍ അടുത്ത പ്രഭാഷണം നടത്തും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *