ശ്രേഷ്ഠ ഇടയന് യാത്രാമൊഴിയേകി മലബാര്‍

കോഴിക്കോട്∙ അഭി. ഡോ. സഖറിയ മാർ തെയോഫിലോസ് (65) മെത്രാപ്പോലീത്തായുടെ ഭൗതികശരീരം കോഴിക്കോട് സെന്റ് ജോർജ് കത്തീഡ്രലിൽ നിന്ന് കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോയി. രാവിലെ കത്തീഡ്രലിൽ നടന്ന ശുശ്രുഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാനകാർമികത്വം വഹിച്ചു. 2006 മുതൽ തങ്ങളുടെ ഇടയാനായിരുന്ന തെയോഫിലോസ് മെത്രാപ്പോലീത്തക്ക് ഏറെ വൈകാരികമായാണ് മലബാർ ഭദ്രാസനം വിട പറഞ്ഞത്. സഭാ – രാഷ്ട്രീയ -സാമൂഹികരംഗത്തെ അനേകം നേതാക്കന്മാർ മെത്രാപ്പോലീത്തക്ക് ആദരാഞ്‌ജലികൾ അർപ്പിച്ചു.

ഇന്ന് രാത്രി 12.30ന് ക്രിസ്തുശിഷ്യ ആശ്രമത്തിലേക്കു എത്തിക്കുന്ന ഭൗതികശരീരം അവിടെ പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന് നാളെ രാവിലെ 10 മണി മുതൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കബറടക്ക ശുശ്രുഷകൾ നടക്കും. സഭാ ഭരണഘടന അനുസരിച്ചു മലബാർ ഭദ്രാസനത്തിന്റെ ഭരണം കാതോലിക്കാ ബാവാ ഏറ്റെടുത്തു. സഹായ മെത്രാപ്പൊലീത്തയായി മാത്യൂസ് മാർ തേവോദോസിയോസ് തുടരും. കബറടക്കം നടക്കുന്ന നാളെ ഓർത്തഡോൿസ് സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. വിലാപയാത്രയുടെയും ശുശ്രുഷകളുടെയും തത്സമയ സംപ്രേക്ഷണം ഗ്രിഗോറിയൻ ടി.വിയിൽ ലഭ്യമാകും.

Comments

comments

Share This Post

Post Comment