തിരുവചനത്തിന്റെ ശാസന ഉള്‍ക്കൊള്ളണം: മാര്‍ ക്രിസോസ്റ്റമോസ്


പരുമല: നല്ല ജീവിതം നയിക്കുവാന്‍ തിരുവചനത്തിന്റെ ശാസന ഉള്‍ക്കൊള്ളുന്നവരാകണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാര്‍ത്ഥനായോഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഉപവാസധ്യാനവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ അന്തോണിയോസ് അദ്ധ്യക്ഷത വഹിച്ചു.

ഫാ. ജോജി കെ. ജോയി ധ്യാനപ്രസംഗം നടത്തി. പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പ്രാര്‍ത്ഥനായോഗം ജനറല്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജോണ്‍, നിരണം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ കെ. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment