ഊര്‍ശലേം യാത്രാവിവരണത്തിന്റെത് ജീവല്‍ ഭാഷ – തേക്കിന്‍കാട് ജോസഫ്

പരുമല: മലയാള ഗദ്യത്തില്‍ വ്യവഹാര ഭാഷയും പത്രഭാഷയും സമന്വയിപ്പിച്ച് ജീവല്‍ ഭാഷ പകര്‍ന്ന രചനയാണ് പരുമല തിരുമേനിയുടെ ഊര്‍ശലേം യാത്രാവിവരണം എന്ന് കോട്ടയം സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ് പറഞ്ഞു. മലയാളത്തില്‍ അച്ചടിച്ച ഈ ആദ്യത്തെ യാത്രാവിവരണം മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്നു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി കുര്യാക്കോസ്, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ഗീവര്‍ഗീസ് പൊന്നോല എന്നിവര്‍ പ്രസംഗിച്ചു. 2017 ഒക്ടോബര്‍ 29ന് 4 മണിയ്ക്ക് സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് അലക്‌സിന്‍ ജോര്‍ജ്ജ് പരുമല തിരുമേനിയുടെ സാമൂഹിക ദര്‍ശനങ്ങള്‍ എന്ന് വിഷയത്തില്‍ പ്രഭാഷണം നടത്തും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *