ബാലാവകാശങ്ങളെ സമൂഹം ബഹുമാനിക്കണം: ശോഭാ കോശി 


പരുമല: സുരക്ഷിതമായ ജീവിതം കുട്ടികളുടെ അവകാശമാണെന്നും ബാലാവകാശങ്ങളെ ബഹുമാനിക്കാന്‍ സമൂഹം തയ്യാറാവണമെന്നുംബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു.  പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് അഖില മലങ്കര ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ബാല്യം ഗുണപരമായി പ്രയോജനപ്പെടുത്താന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്നും അവര്‍ പറഞ്ഞു.
ബാലസമാജം പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സുപ്രീം അഭിഭാഷകന്‍  അഡ്വ. കുര്യാക്കോസ് വര്‍ഗീസ് ആമുഖ പ്രഭാഷണവും ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്അ നുഗ്രഹപ്രഭാഷണവും നടത്തി. അത്മായ ട്രസ്റ്റീ ജോര്‍ജ്ജ് പോള്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ആഷ്ന അന്ന വര്‍ഗീസ്, വൈസ് പ്രസിഡന്റ്  ഫാ. ബിജു പി. തോമസ്,  ജനറല്‍ സെക്രട്ടറി ഫാ. ജിത്തു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment