പൂര്‍വികരുടെ ആരോഗ്യ ശീലങ്ങളെ മാതൃകയാക്കണം: ആര്‍. രാജേഷ്


പരുമല: രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ പൂര്‍വികരുടെ ആരോഗ്യ ശീലങ്ങളെ മാതൃകയാക്കണമെന്ന് ആര്‍. രാജേഷ് എം.എല്‍.എ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആരോഗ്യ സെമിനാറും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാന്നെന്നും ആര്‍. രാജേഷ് പറഞ്ഞു. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ആന്റോ ബേബി സെമിനാര്‍ നയിച്ചു.

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, അസി. മാനേജര്‍ എ.ജി. ജോസഫ് റമ്പാന്‍, ആശുപത്രി സി.ഇ.ഒ. ഫാ.എം.സി. പൗലോസ്, ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ഷാജി എം. ബേബി, പ്രോജക്ട് ഡയറക്ടര്‍ വര്‍ക്കി ജോണ്‍, സെമിനാരി കൗണ്‍സില്‍ അംഗം എ. തോമസ് ഉമ്മന്‍ അരികുപുറം, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Photos

 

Comments

comments

Share This Post

Post Comment