അഖില മലങ്കര ബസ്‌ക്യാമ്മ അസോസിയേഷന്‍ സംഗമം പരുമലയില്‍ നടത്തപ്പെട്ടു

പരുമല: സമഭാവനയും സമത്വവും വളര്‍ത്തിയെടുക്കുന്നതില്‍ കൊച്ചമ്മമാരുടെ പ്രവര്‍ത്തനം വളരെയധികം പ്രസക്തമാണ് എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു. അഖില മലങ്കര ബസ്‌ക്യാമ്മ അസോസിയേഷന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിശ്വാസിയ്ക്ക് ഒരിക്കലും വിധ്വേഷത്തിന്റെ വിത്ത് പാകാനാകില്ല എന്നും സമൂഹത്തില്‍ കൊച്ചമ്മമാര്‍ക്കുള്ള പ്രസക്തിയെക്കുറിച്ചും അവര്‍ പറഞ്ഞു. തോമസ് മാര്‍ അത്താനാസിയോസ് അദ്ധ്യക്ഷത വഹിച്ചു. നാഗ്പൂര്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജേഷ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, വൈസ് പ്രസിഡന്റുമാരായ ഫാ. സാമുവേല്‍ മാത്യു, ബേബിക്കുട്ടി തരകന്‍, ജനറല്‍ സെക്രട്ടറി ജസ്സി വറുഗീസ്, ജോയിന്റ് സെക്രട്ടറി മെര്‍ലിന്‍ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
 

Comments

comments

Share This Post

Post Comment