യുവജനങ്ങള്‍ രാജ്യത്തിന്റെ ഭാവി : ഉമ്മന്‍ ചാണ്ടി

പരുമല : യുവജനങ്ങള്‍ അച്ചടക്കത്തോടും ദൈവ വിശ്വാസത്തോടും മുന്നോട്ട് വളര്‍ന്നാല്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്ഥാപിച്ചു. പരുമല ചെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. സഹിഷ്ണുതയും ക്ഷമയും അചഞ്ചലവുമായ ദൈവവിശ്വാസവുമാണ് ഫാ. ടോം ഉഴുന്നാലിന്റെ വിമോചനത്തിന് സഹായിച്ചു എന്നും പ്രതിസന്തികളില്‍ ദൈവവിശ്വാസത്തില്‍ അടിയുറച്ച് നിന്നു എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. ഫാ. ടോം ഉഴുന്നാലില്‍ അനുഗ്രഹ സന്ദേശം നല്‍കി. ഡോ. മാത്യൂസ് മാര്‍ തേവോദോസ്യോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഡോ. ജിനു സഖറിയാ ഉമ്മന്‍, മനു സി പുളിയ്ക്കല്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി കുര്യാക്കോസ്, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്‍, ജനറല്‍ സെക്രട്ടറി ഫാ. അജി കെ തോമസ്, ട്രഷറര്‍ ജോജി പി തോമസ്, ഫാ. ഗീവര്‍ഗീസ് കോശി, ഫാ. ടിജു എബ്രാഹാം, കണ്‍വീനര്‍ ജോബിന്‍ കെ ജോര്‍ജ്ജ്, ജിഷാ മറിയം എല്‍വിന്‍, മത്തായി ടി വര്‍ഗീസ്, ബിനു ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *