സാമൂഹിക നന്മയുടെ ഊര്‍ജ്ജം പകര്‍ന്ന യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയായിരുന്നു പരിശുദ്ധ പരുമല തിരുമേനി : അലക്‌സിന്‍ ജോര്‍ജ്ജ് (ഐ.പി.ഒ.എസ്)

പരുമല : സാമൂഹിക നന്മയുടെ ഊര്‍ജ്ജം പകര്‍ന്ന യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് കോട്ടയം ഡിവിഷന്‍ സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ടന്റ് അലക്‌സിന്‍ ജോര്‍ജ്ജ് പറഞ്ഞു. പരുമല തിരുമേനിയുടെ സാമൂഹിക ദര്‍ശനം എന്ന വിഷയത്തില്‍ ഗ്രീഗോറിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. മാതൂസ് മാര്‍ തേവോദോസിയോസ്, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം. സി കുര്യാക്കോസ്,ഫാ. മത്തായി വിലനിലത്ത്, ഫാ. ഗീവര്‍ഗ്ഗീസ് പൊന്നോല, ഫാ. ജോയിസ് വി ജോയി എന്നിവര്‍ പ്രസംഗിച്ചു. നാളെ 4 മണിയ്ക്ക് ഡോ. പോള്‍ മണലില്‍ പരുമല തിരുമേനിയും കാതോലിക്കേറ്റും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *