പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ 21-ാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7,8 തീയതികളില്‍

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 21-ാമത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7,8 (ചൊവ്വ, ബുധന്‍) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക  ബാവായുടെയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും കാര്‍മ്മികത്വത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും. നവംബര്‍ 7 ചൊവ്വ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് ഫാ. പി.ജെ ജോസഫ് അനുസ്മരണ പ്രസംഗം നടത്തും, തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം. 8-ാം തീയതി ബുധനാഴ്ച്ച രാവിലെ 6.30-ന് പ്രഭാതനമസ്‌ക്കാരം, 7.30 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന തുടര്‍ന്ന് കൈമുത്ത്, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്. ജനുവരി 2,3 തീയതികളില്‍ നടത്തപ്പെടുന്ന ദേവലോകം പെരുന്നാളിനെക്കുറിച്ചളള ആലോചനായോഗം 10.30-ന് നടക്കുമെന്ന് മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *